Sunday, July 13, 2014
Wednesday, April 2, 2014
മാടത്തിൻകൂർ സ്വരൂപം ആയ് രാജ്യത്തിന്റെ സാമന്തരാജ്യമായിരുന്ന ഓടനാട്ടു രാജ്യത്തിലെ, ഒരു പ്രവിശ്യയായിരുന്നു മാടത്തിന്‍കൂര്‍. പ്രസ്തുത പ്രവിശ്യയുടെ തലസ്ഥാനമായിരുന്നു പ്രാചീനകാലത്ത് മാവേലിക്കര. മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവിന്റെ ഭരണകാലത്ത് അദ്ദേഹത്തിന്റെ ദളവയും സര്‍വ്വസൈന്യാധിപനുമായിരുന്ന രാമയ്യന്‍ മാവേലിക്കരയിലാണ് കുടുംബസമേതം താമസിച്ചിരുന്നത്. മാവേലിക്കര എന്ന സ്ഥലനാമത്തിന്റെ ഉത്ഭവത്തെക്കുറിച്ച് നിരവധി നിഗമനങ്ങളുണ്ട്. “മാ” എന്നാല്‍ മഹാലക്ഷ്മിയെന്നൊരു അര്‍ത്ഥമുണ്ട്. “വേലി” എന്ന പദത്തിനാകട്ടെ കാവല്‍ എന്ന അര്‍ത്ഥവും. ഐശ്വര്യദേവതയായ മഹാലക്ഷ്മി കാവല്‍ നില്‍ക്കുന്ന നാട് എന്ന അര്‍ത്ഥത്തിലാണ് മാവേലിക്കര എന്ന സ്ഥലനാമമുണ്ടായതെന്ന ഐതീഹ്യത്തിന്റെ പിന്നിലെ കഥ ഇതാണ്. എന്നാല്‍ വ്യക്തവും, യുക്തിഭദ്രവുമായ മറ്റൊരു നിഗമനം ഇങ്ങനെയാണ്. “മാ” യും, “വേലി” യും സംഘകാലത്തെ അളവുകോലുകള്‍ ആയിരുന്നുവത്രെ. അതിനാല്‍, അളന്നാല്‍ തീരാത്തത്ര നെല്ലു വിളയുന്ന സ്ഥലം അഥവാ അതിരില്ലാത്ത കര എന്ന അര്‍ത്ഥത്തില്‍ മാവേലിക്കര എന്ന സ്ഥലനാമമുണ്ടായി. കുടല്ലൂര്‍ ദേശത്ത് ഭരണം നടത്തിയിരുന്ന മാവേലി രാജവംശത്തിന്റെ അധികാരാതിര്‍ത്തിയിലുള്‍പ്പെട്ടിരുന്ന സ്ഥലമായതിനാലാണ് മാവേലിക്കര എന്ന സ്ഥലനാമമുണ്ടായതെന്നു വ്യത്യസ്തമായ മറ്റൊരു അഭിപ്രായവും ഉണ്ട്.
കേരളചരിത്രത്തില്‍ മാവേലിക്കരയുടെ ചരിത്രം തുടങ്ങുന്നത് മാടത്തിന്‍കൂര്‍ രാജവംശത്തില്‍ നിന്നാണ്. ഓടനാടിനു പുറമെ ഓണനാടെന്നും മാവേലിക്കര അറിയപ്പെടുന്നു. ഫലഭൂയിഷ്ഠമായ പ്രദേശമായതിനാലായിരിക്കണം ഓണനാടെന്നു വിളിച്ചിരുന്നത് എന്നാണ് വിശ്വാസം. മാര്‍ത്താണ്ഡവര്‍മ്മയുടെ കാലത്ത് ദളവയും സര്‍വ്വസൈന്യാധിപനുമായി നിയമിതനായ രാമയ്യന്‍ മാവേലിക്കരയിലെ ഇടശ്ശേരി ശങ്കര മാര്‍ത്താണ്ഡന്‍ ഉണ്ണിത്താന്റെ സഹോദരിയെ വിവാഹം കഴിച്ച് ഇവിടെ താമസം ഉറപ്പിച്ചതോടെയാണ് മാവേലിക്കരയുടെ ചരിത്രത്തില്‍ പുതിയ അധ്യായം ആരംഭിക്കുന്നത്. പത്തൊമ്പത് വര്‍ഷത്തോളം ദിവാനായിരുന്ന രാമയ്യന്റെ കാലത്ത് മാവേലിക്കര തിരുവിതാംകൂറിന്റെ വാണിജ്യ-സാമ്പത്തിക തലസ്ഥാനമായി മാറി.
Subscribe to:
Comments (Atom)